Posts

Image
Day 1  രാവിലെ 3 : 30 നു പുറപെടാമെന്നു  കരുതി എണീറ്റപ്പോൾ നല്ല മഴ അതുകൊണ്ടു യാത്ര ആരംഭിച്ചപ്പോൾ അഞ്ചു മണിയായി. മാഹിയിൽ നിന്നും ഫുൾ ടാങ്ക് എണ്ണയും അടിച്ചു,  കോഴിക്കോട് കഴിഞ്ഞു ബ്രേക്ഫാസ്റ്റും കഴിച്ചു, അങ്കമാലിയിൽ നിന്നും നല്ല കിടിലം നടൻ ഊണും ഉണ്ട് രണ്ടുമണിയോടെ നേര്യമംഗലത്തു എത്തി. അവിടെ നിന്നും നീണ്ടപാറ വഴി പുന്നയർ വെള്ളച്ചാട്ടം അതിനു ശേഷം കല്ലുമേ കല്ല് വ്യൂപോയിന്റ് , കരിമ്പൻകുത് വെള്ളച്ചാട്ടം പിന്നെ തൂവൽ വെള്ളച്ചാട്ടം ഇത്ര ആയിരുന്നു ഇന്നത്തെ എന്റെ പ്ലാൻ. എന്നാൽ രണ്ടു മലകളുടെ ഇടയിലൂടെ പെരിയാറിന്റെ തീരത്തു കൂടിയുള്ള റോഡിൽ നിന്നും ഉള്ള കാഴ്ചകൾ എന്റെ സ്വപ്നങ്ങൾക്കും  അതീതമായിരുന്നു. ജാക്കറ്റും ഷൂസും അഴിച്ചപ്പോൾ തന്നെ ശരീരത്തിലേക്ക് ഒരു തണുപ്പ് കടക്കാൻ തുടങ്ങി.   ശക്തമായ മഴയുടെ സമയമായിരുന്നതിനാൽ മലനിരകളിൽ  മഴ കാലത്തു മാത്രം രൂപപ്പെടുന്ന വെള്ളച്ചാട്ടങ്ങൾ ധരാളം ഉണ്ടായിരുന്നു. അവയെ മുട്ടിയുരുമ്മി പോകുന്ന കോടമഞ്ഞും അടിവാരത്തുകൂടി ഒഴുകുന്ന പെരിയാറും എല്ലാം കണ്ടു കീരിത്തോടെത്തിയപ്പോളേക്കും സമയം 4 മണി.  “ചേട്ടാ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി എങ്ങോട്ടാ ? വീട്ടിൽ പോടാ...